ചികിത്സപ്പിഴവ്: രണ്ടു ഡോക്ടർമാർക്ക് എട്ടു ലക്ഷം രൂപ പിഴ
text_fieldsബംഗളൂരു: ചികിത്സപ്പിഴവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഡോക്ടർമാർക്ക് എട്ടു ലക്ഷം രൂപ പിഴയിട്ട് കോടതി. 2015ൽ മൈസൂരു കുവെമ്പു നഗർ സ്വദേശി കെ. ശങ്കർ നാരായണന്റെ മരണത്തിന് കാരണം ചികിത്സപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടി മൈസൂരുവിലെ ഉപഭോക്തൃ കോടതിയുടേതാണ് വിധി. നഗരത്തിലെ വിക്രംജ്യോത് ആശുപത്രിയിലെ ഡോ. രാജ്കുമാർ വാദ്വ, ഡോ. എൻ. രാഘവേന്ദ്ര എന്നിവർക്കാണ് പിഴയിട്ടത്.
വയറുവേദനക്കായാണ് ശങ്കർ നാരായണൻ 2015ൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ആ സമയത്ത് ശങ്കർ നാരായണനെ പരിശോധിക്കാതെ മരുന്നു കഴിക്കാൻ ഉപദേശിച്ചു. സ്കാനിങ് റിപ്പോർട്ടിൽ പ്രത്യേകിച്ചൊന്നും കണ്ടെത്തിയതുമില്ല. എന്നാൽ, ഡോ. എൻ. രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ലാപ്രോസ്കോപിക് ശസ്ത്രക്രിയ നടത്തി. ഈ വിവരം രോഗിയുടെ ബന്ധുക്കളെ അറിയിച്ചില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
ശസ്ത്രക്രിയയിലെ പിഴവുമൂലം രോഗി ബോധരഹിതനാവുകയും കോമയിലാവുകയും ചെയ്തു. തുടർന്ന് ഓരോ അവയവങ്ങളും പ്രവർത്തനരഹിതമായതോടെ രണ്ടാഴ്ച വെന്റിലേറ്ററിലാണ് കഴിഞ്ഞത്.
വൻതുക ബിൽ വന്നതോെട ഭാര്യ വനജാക്ഷി നിസ്സഹായത അറിയിച്ചപ്പോൾ ഡോ.എൻ. രാഘവേന്ദ്ര രോഗിയുടെ ലൈഫ് സപ്പോർട്ട് എടുത്തുമാറ്റുകയും ചികിത്സയുടെ വിശദാംശങ്ങൾ നൽകാതെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം ശങ്കർ നാരായൺ മരിച്ചു.
ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ പരാതിയുമായി 2017 ഡിസംബർ 14ന് വനജാക്ഷിയും മകൾ ശിവാനി ശങ്കറും ഉപഭോക്തൃ കോടതിയെ സമീപിച്ചു. കേസിനിടെ 2021ൽ വനജാക്ഷി മരണപ്പെട്ടിരുന്നു. അഡ്വ. കെ. ഈശ്വര ഭട്ട് ഹരജിക്കാർക്കുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.