Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎൻ.എ. ഹാരിസിന്‍റേത്​...

എൻ.എ. ഹാരിസിന്‍റേത്​ മാനവികത തൊട്ടറിഞ്ഞ പ്രവർത്തനം -മന്ത്രി രാമലിംഗ റെഡ്ഡി

text_fields
bookmark_border
രാ​മ​ലിം​ഗ റെ​ഡ്ഡി
cancel
camera_alt

ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​എ. ഹാ​രി​സ് എം.​​എ​ൽ.​എ സം​ഘ​ടി​പ്പി​ച്ച ‘മാ​ന​വീ​യ​തെ ഹ​ബ്ബ’​ ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മാ​ന​വി​ക​ത​യും മ​നു​ഷ്യ​ത്വ​വും വാ​ക്കു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഇ​ക്കാ​ല​ത്ത് എ​ൻ.​എ. ഹാ​രി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ന​വി​ക​ത​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നെ​ന്നും ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഈ ​മാ​തൃ​ക കാ​ണാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ക​ർ​ണാ​ട​ക ഗ​താ​ഗ​ത​മ​ന്ത്രി എം. ​രാ​മ​ലിം​ഗ റെ​ഡ്ഡി പ​റ​ഞ്ഞു.

ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​എ. ഹാ​രി​സ് എം.​​എ​ൽ.​എ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തി​യ ‘മാ​ന​വീ​യ​തെ ഹ​ബ്ബ’(​മ​നു​ഷ്യ​ത്വ ഉ​ത്സ​വം) ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ങ്ങ​ളെ ത​മ്മി​ൽ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​യ​ല്ലെ​ന്നും അ​ത്‌ അ​വ​രു​ടെ​താ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും ഇ​ത്‌ മ​ത​വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ പ​റ​ഞ്ഞു.

മ​തം തി​ര​ഞ്ഞെ​ടു​ക്ക​ൽ മ​നു​ഷ്യ​ന്റെ സ്വ​ത​ന്ത്രാ​ധി​കാ​ര​മാ​ണെ​ന്നും രാ​മ​ന്റെ സ്വ​പ്നം മ​നു​ഷ്യ​ത്വ​വും മ​തേ​ത​ര​ത്വ​വു​മാ​ണെ​ന്നും എ​ൻ.​എ. ഹാ​രി​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ജീ​വ​നു​ള്ള എ​ല്ലാ​വ​ർ​ക്കു​മാ​വാം. അ​തി​ൽ വേ​ർ​തി​രി​വു​ക​ളോ വി​വേ​ച​ന​മോ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ എം.​എ​ൽ.​സി രാ​ജീ​വ്‌ ഗൗ​ഡ, ത്യാ​ഗ​രാ​ജ്‌ സ്വാ​മി​ക​ൾ, രാ​മ​നാ​ഥ്‌ സ്വാ​മി​ക​ൾ, സ്വാ​മി രാ​കേ​ഷ്‌ ഭ​ട്ട്‌, സ്വാ​മി സു​രേ​ന്ദ്ര ദീ​ക്ഷി​ത്‌, ധ​ർ​മ​രാ​യ​സ്വാ​മി ക്ഷേ​ത്രം പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ്‌, എം.​എം.​എ പ്ര​സി​ഡ​ന്റ്‌ ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്.

ഒ​ന്നാം ദി​വ​സം ‘ന​ന്ന ത​ത്ത്വ മ​നു​ഷ്യ​ത്വ’​എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും ര​ണ്ടാം ദി​വ​സം ക്രി​സ്മ​സ്‌ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​വും മൂ​ന്നാം ദി​വ​സം മ​ക​ര സം​ക്രാ​ന്തി ആ​ഘോ​ഷ​വും ന​ട​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പി​ൽ എ​ത്തി​യ​ത്.

25000 പു​ത​പ്പു​ക​ളും 30000 സാ​രി​ക​ളും വി​ത​ര​ണം ചെ​യ്തു.

മൂ​ന്നു ദി​വ​സ​ത്തെ ക്യാ​മ്പി​ന് ബം​ഗ​ളൂ​രു എം.​എം.​എ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsNA HarrisRamalinga ReddyIndia News
News Summary - NA Harris's activity touched humanity - Minister Ramalinga Reddy
Next Story