നാഗസാന്ദ്ര-മാധവാര മെട്രോ പാത ഇന്ന് തുറക്കും
text_fieldsബംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര-മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.
മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര-മാധവാര ലൈൻ. തുമകൂരു റോഡിലെ ബംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്ര വരെയുള്ള പാത മാധവാരയിലേക്ക് നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്ക് നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബംഗളൂരു ഇന്റർനാഷനൽ എക്സ്ബിഷൻ സെന്ററിലേക്ക് പോകുന്നവർക്കും പാത പ്രയോജനപ്പെടും.
സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് 298.65 കോടി രൂപയുടെ സിവിൽ വർക്ക് കരാർ 2017 ഫെബ്രുവരിയിൽ 27 മാസത്തെ സമയപരിധിയോടെ നൽകിയിരുന്നുവെങ്കിലും പദ്ധതി പൂർത്തിയാവാൻ കൂടുതൽ സമയമെടുത്തു.കഴിഞ്ഞ മാസം നാലിന് മെട്രോ റെയിൽവേ സുരക്ഷ കമീഷണറുടെ (സതേൺ സർക്ക്ൾ) സുരക്ഷ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാൽ ഔപചാരിക ഉദ്ഘാടനം വൈകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.