5000 ദക്ഷിണ കന്നട ജില്ലക്കാർ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നതായി നളിൻ കുമാർ എം.പി; ഭീതിയിൽ കഴിയുന്നവരെ നാട്ടിലെത്തിക്കും
text_fieldsമംഗളൂരു:യുദ്ധ സാഹചര്യത്തിൽ ഇസ്രായേലിൽ ഭീതിയിൽ കഴിയുന്ന കുടുംബങ്ങളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ പറഞ്ഞു. 5000 ദക്ഷിണ കന്നട ജില്ലക്കാർ മാത്രം അവിടെ കുടുങ്ങിക്കിടക്കുന്നതായാണ് തനിക്ക് ലഭിച്ച വിവരം എന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.വിദേശ കാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടും ശ്രമങ്ങൾ നടത്തുന്നു.ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.നേരത്തെ ഉക്രൈനിൽ കുടുങ്ങിയവരെ കൊണ്ടുവന്നതിന് സമാന ഇടപെടൽ ഇസ്രായേലിൽ കഴിയുന്നവരുടെ കാര്യത്തിലും നടത്തുകയാണെന്ന് എ.പി പറഞ്ഞു.
തിങ്കളാഴ്ച ഉഡുപ്പി കളക്ടറേറ്റിൽ പ്രത്യേക കൺട്രോൾ റൂം തുറന്നതിന് പിന്നാലെ ചൊവ്വാഴ്ച മംഗളൂരുവിൽ ദക്ഷിണ കന്നട ജില്ല കലക്ടറേറ്റിലും തുറന്നു.0824-2442590 എന്നതാണ് നമ്പർ.കൂടാതെ കർണാടക സംസ്ഥാനതല നമ്പറുകളായ 080-22340676/22253707എന്നിവയിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.