സ്കോട്ട്ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളുടെ സ്പോൺസർമാർ ആവാൻ നന്ദിനി
text_fieldsബംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനി ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളുടെ സ്പോൺസർമാരാവും. നന്ദിനിയെ ലോക ബ്രാൻഡാക്കി മാറ്റുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്ന് കെ.എം.എഫ് എം.ഡി എം.കെ. ജഗദീഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നന്ദിനിക്ക് സ്റ്റോറുകളുണ്ട്. സിംഗപ്പൂരിലും സാന്നിധ്യമുണ്ട്. അമേരിക്കയിൽ നന്ദിനിയുടെ മധുരവിഭവങ്ങൾ വിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കെ.എം.എഫിന്റെ നീക്കത്തെ വിമർശിച്ച് ഇൻഫോസിസ് മുൻ സി.എഫ്.ഒ ടി.വി. മോഹൻദാസ് പൈ അടക്കമുള്ളവർ രംഗത്തുവന്നു.
കെ.എം.എഫിന്റെ നടപടിയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച മോഹൻദാസ് പൈ, കർണാടകയിലെ കന്നടിഗരുടെ പണംകൊണ്ട് വിദേശ ടീമുകളെ സ്പോൺസർ ചെയ്യുന്നതുകൊണ്ട് എന്ത് ലാഭമെന്ന് എക്സിൽ ചോദിച്ചു. എന്നാൽ, നന്ദിനിയുടെ 85 ശതമാനം വരുമാനവും കർഷകർക്കാണ് ലഭിക്കുന്നതെന്നും പ്രൊഡക്ട് പ്രമോഷന്റെ ഭാഗമായാണ് സ്പോൺസർഷിപ്പെന്നും കെ.എം.എഫ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.