Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2025 2:07 AMUpdated On
date_range 23 April 2025 2:07 AMദേശീയപാത വികസനം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുത് -ഹൈകോടതി
text_fieldsbookmark_border
മംഗളൂരു: ദേശീയപാത 66 വികസനം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുതെന്ന് കർണാടക ഹൈകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ബെഞ്ച് ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കും കർണാടക സർക്കാറിനും നിർദേശം നൽകി.
തദ്ദേശീയനായ ഗുരുപ്രസാദ് ഫയൽ ചെയ്ത ഹരജിയിലാണ് ഹൈകോടതി വിധി. ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഭൂമിയിലൂടെ പാത വരുന്നത് വലിയ വാഹനഗതാഗതം പ്രകമ്പനവും ശബ്ദവും സൃഷ്ടിക്കുമെന്ന് ഹരജിക്കാരൻ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story