തൃശൂർ സ്വദേശി ബംഗളൂരുവിലെ വൃദ്ധ സദനത്തിൽ മരിച്ചു
text_fieldsബംഗളൂരു: അവശ നിലയിൽ കലാസിപാളയത്തെ കടത്തിണ്ണയിൽ കണ്ടെത്തിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബന്നാർഗട്ടയിലെ വൃദ്ധ സദനത്തിൽ മരിച്ചു. ആളൂർ സ്വദേശി ആന്‍റണി (68) ആണ് മരിച്ചത്.
പൊലീസിന്‍റെ സഹായത്തോടെ എം.എം.എ പ്രവർത്തകർ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സെപ്റ്റംബർ ഒന്നിന് ഇദ്ദേഹത്തെ കടത്തിണ്ണയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ (എം.എം.എ) പ്രവർത്തകർ കലാസിപ്പാളയ പൊലീസിന്‍റെ സഹായത്തോടെ വൃദ്ധസദനത്തിലേക്ക് മാറ്റിയതായിരുന്നു.
മരണ വിവരം ബംഗളൂരുവിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കളെത്തിയാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. അല്ലാത്തപക്ഷം നടപടിക്രമങ്ങൾ പാലിച്ച് മറവ് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.