മൈസൂരുവിൽ രാത്രികാല ടൂറിസം വരുന്നു
text_fieldsബംഗളൂരു: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ജില്ല ഭരണകൂടം. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുകയാണ് പ്രധാനം. നിലവിൽ, വൈകീട്ട് ആറോടെ കൊട്ടാരം അടക്കം മൈസൂരുവിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടക്കും.
അതിനാൽ, രാത്രി സന്ദർശകർക്ക് കാര്യമായൊന്നും കാണാനില്ല. ഇതിനു പരിഹാരമായാണ് രാത്രികാല ടൂറിസം കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ കെ.എം. രാജേന്ദ്ര പറഞ്ഞു. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കൊട്ടാരം ബോർഡ് അധികൃതർക്കു മുമ്പാകെ നിർദേശം സമർപ്പിച്ചിട്ടുണ്ട്. മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ രീതി നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കും.
രാത്രിയിൽ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.