‘നിർബന്ധിത’ മതപരിവർത്തന ആരോപണം ഒമ്പത് ഹിന്ദുത്വസംഘടന പ്രവർത്തകർക്കും രണ്ട് നഴ്സുമാർക്കുമെതിരെ കേസ്
text_fieldsബംഗളൂരു: കലബുറഗിയിൽ രണ്ട് നഴ്സുമാർ ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് സാമുദായിക സംഘർഷം സൃഷ്ടിച്ച ഒമ്പത് തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണവിധേയരായ നഴ്സുമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കലബുറഗി രത്കൽ ഗ്രാമത്തിലാണ് സംഭവം.
ക്രിസ്തുമത വിശ്വാസികളായ അശ്വിനി, റുബിക എന്നീ നഴ്സുമാരെ അവർ ആളുകൾക്ക് പണം നൽകി ക്രിസ്തുമതത്തിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നു എന്നാരോപിച്ച്
ഹിന്ദു ജാഗ്രുതി സേന പ്രസിഡന്റ് ശങ്കർ ചൊക്ലയുടെ നേതൃത്വത്തിൽ തടഞ്ഞു വെക്കുകയായിരുന്നു. മതവിദ്വേഷം വിതക്കുകയും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്ത ഈ അക്രമത്തിനെതിരെ നഴ്സുമാർ പൊലീസിന് പരാതി നൽകി. ശങ്കർ ചൊക്ല, ബസവരാജ്, വിഷ്ണു തുടങ്ങി ഒമ്പത് പേർക്കെതിരെ ഈ പരാതിയിൽ കേസെടുത്തു. ഇവരുടെ പരാതിയിൽ നഴ്സുമാർക്കെതിരെയും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.