കാറിൽ കടത്തിയ ഒമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനേയും രണ്ട് കൂട്ടാളികളേയും ഒമ്പത് ലക്ഷം രൂപ വിലവരുന്ന എംഡിഎ.എയുമായി സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെ ശിവനഗർ സ്വദേശി മുഹമ്മദ് ഇംറാൻ എന്ന മൂഡുഷെഡ്ഡെ ഇംറാൻ (36), കൂട്ടാളികളായ മണിപ്പാൽ ബഢഗബെട്ടു നേതാജി നഗർ മുംതാസ് മൻസിലിൽ അംജത് ഖാൻ(40), മംഗളൂരു മംഗലാണ്ടി മഞ്ചനടി കൽക്കട്ട ഹൗസിൽ അബ്ദുൽ ബഷീർ അബ്ബാസ് (39) എന്നിവരാണ് അറസ്റ്റിലായത്.ബംഗളൂരുവിൽ നിന്ന് മംഗളൂരുവിലും കേരളത്തിലും മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് പറഞ്ഞു.
മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അസി.പൊലീസ് കമ്മീഷണർ പി.എ.ഹെഗ്ഡെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.ബംഗളൂരുവിൽ നിന്ന് എത്തിയ സംഘം മംഗളൂരു ബൊണ്ടൽ പഡുഷെഡ്ഡെ ഭാഗങ്ങളിൽ കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുമ്പോഴാണ് പിടിവീണത്.
ഒമ്പത് ലക്ഷം രൂപ വിലവരുന്ന 170 ഗ്രാം എംഡിഎംഎ, അഞ്ച് എംഡിഎംഎ ഗുളികകൾ,കാർ, ആറ് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് യന്ത്രം എന്നിങ്ങിനെ 14.77 ലക്ഷം രൂപയുടെ സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.