ആംബുലൻസ് കടന്നുപോകാൻ ഗതാഗത നിയമം ലംഘിച്ചാൽ പിഴയില്ല
text_fieldsബംഗളൂരു: ആംബുലൻസിന് കടന്നുപോകാൻ വഴി നൽകുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ ചലാൻ നൽകുമെന്നും എന്നാൽ ട്രാഫിക് പിഴ ഒഴിവാക്കുമെന്നും ഗതാഗത ജോ. കമീഷണർ എം.എൻ. അനുചേടേ, സിറ്റി പൊലീസ് കമീഷണർ ബി. ജയാനന്ദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ ഗതാഗതസംവിധാനം നിയന്ത്രിക്കാൻ എ.ഐ കാമറ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണിത്.
പിഴ വീണാൽ ചോദ്യംചെയ്യുന്നതിലൂടെ ഒഴിവാക്കാനാവും. അടുത്തിടെ നഗരത്തിൽ എ.ഐ അടിസ്ഥാനമാക്കിയുള്ള കാമറകൾ സ്ഥാപിച്ചിരുന്നു. ഈ സാങ്കേതികവിദ്യ നഗരത്തിലെ 60 ജങ്ഷനുകളിൽ വിജയിച്ചു. എ.ഐ സാങ്കേതികവിദ്യയിലൂടെയാണ് നഗരത്തിലെ നിലവിലെ ഗതാഗത നിയന്ത്രണം. ഇതിനിടെയാണ് ആംബുലൻസുകൾക്ക് വഴി നൽകുമ്പോൾ എ.ഐ കാമറകളിൽ പിഴ വീഴുന്നതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.