മഴയില്ല; 41 വർഷത്തിനിടെ ഇതാദ്യം
text_fieldsബംഗളൂരു: കഴിഞ്ഞ 41 വർഷത്തിനിടയിൽ ആദ്യമായി ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാതെ ബംഗളൂരു. 1983ലാണ് അവസാനമായി ഏപ്രിലിൽ മഴ ലഭിക്കാതിരുന്നത്. അതിനു ശേഷം കഴിഞ്ഞ വർഷം വരെ ഏപ്രിലിൽ നഗരത്തിൽ മഴ ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് നഗരത്തിൽ ചിലയിടങ്ങളിൽ ഏതാനും മിനിറ്റ് മാത്രം നീണ്ടു നിന്ന മഴ മാത്രമാണ് കഴിഞ്ഞ മാസത്തിൽ ആകെ ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ രാത്രി സമയത്തെ ചൂടും വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗളൂരുവിന് പുറമെ, ബംഗളൂരു റൂറൽ, ചിക്കബെല്ലാപുര, തുമകുരു, ചിത്രദുർഗ, ഹാസൻ, കുടക്, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, രാമനഗര എന്നിവയുൾപ്പെടെ 12 ജില്ലകളിൽ ഏപ്രിലിൽ മഴ കുറവാണ് ലഭിച്ചത്. റെയ്ച്ചൂരിൽ 15 വർഷത്തിനു ശേഷമാണ് റെക്കോഡ് താപനിലയായ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.