സർക്കാർ ഓഫിസുകളിലും പരിസരങ്ങളിലും ഇനി പുകവലി പാടില്ല
text_fieldsബംഗളൂരു: സർക്കാർ ഓഫിസുകളിലും ഓഫിസ് പരിസരങ്ങളിലും പുകവലിയും മറ്റ് പുകയില ഉൽപന്നങ്ങളും നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഉത്തരവിൽ പറഞ്ഞു.നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടും ഉപയോഗം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആരോഗ്യം മുൻനിർത്തിയും പൊതുജനങ്ങളെയും സർക്കാർ ജീവനക്കാരെയും പുകയിലയിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഉത്തരവ് ഇറക്കിയത്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോർഡ് ഓഫിസിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ നിർദേശങ്ങൾ ലംഘിച്ച് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഓഫിസിലോ പരിസരത്തോ പുകവലിക്കുകയോ പുകയില ഉൽപന്നങ്ങളായ (ഗുട്ക, പാൻ മസാല, കുന്തുരുക്കം) മുതലായവ ഉപയോഗിക്കുകയോ ചെയ്താൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.