Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅവധിക്കാല യാത്രാദുരിതം...

അവധിക്കാല യാത്രാദുരിതം അവസാനിക്കുന്നില്ല; വടക്കൻ കേരളത്തിലേക്ക് ഇത്തവണയും സ്​പെഷൽ ട്രെയിൻ അനുവദിക്കാതെ ദക്ഷിണ റെയിൽവേയും പ​ശ്ചി​മ റെ​യി​ൽ​വേ​യും

text_fields
bookmark_border
അവധിക്കാല യാത്രാദുരിതം അവസാനിക്കുന്നില്ല; വടക്കൻ കേരളത്തിലേക്ക് ഇത്തവണയും സ്​പെഷൽ ട്രെയിൻ അനുവദിക്കാതെ ദക്ഷിണ റെയിൽവേയും പ​ശ്ചി​മ റെ​യി​ൽ​വേ​യും
cancel

ബം​ഗ​ളു​രു: അ​വ​ധി​ക്കാ​ല യാ​ത്രാ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന്റെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സ്​​പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ക്കാ​തെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യും ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ​യും. വി​ഷു-​ഈ​സ്റ്റ​ർ സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ​ക്ക് കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. കൊ​ച്ചു​വേ​ളി-​മൈ​സൂ​ർ എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സ് എ​ന്നി​വ​ക്ക് പി​റ​കി​ൽ ഷാ​ഡോ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ്ര​തി​വാ​ര സ്​​പെ​ഷ​ൽ അ​നു​വ​ദി​ച്ച റെ​യി​ൽ​വേ വ​ട​ക്ക​ൻ കേ​ര​ള​ത്തെ ത​ഴ​ഞ്ഞു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ബം​ഗ​ളൂ​രു യാ​ത്ര​ക്കാ​യി ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​തി​ദി​ന സ​ർ​വി​സാ​യ ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സ്, പ്ര​തി​വാ​ര സ​ർ​വി​സാ​യ മം​ഗ​ളൂ​രു-​യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സ് എ​ന്നി​വ മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ലെ പ​തി​വ് ട്രെ​യി​നു​ക​ൾ. വേ​ന​ല​വ​ധി​ക്കാ​ല​ത്തും ആ​ഘോ​ഷ സീ​സ​ണു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് വി​റ്റു​തീ​രു​ന്ന​താ​ണ് പ​തി​വ്.

അ​തേ​സ​മ​യം, ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ അ​നു​വ​ദി​ച്ച സ്​​പെ​ഷ​ൽ ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച സ​ർ​വി​സ് ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും സ​ർ​വി​സ് ന​ട​ത്തു​ന്ന രീ​തി​യി​ൽ എ.​സി സ്​​പെ​ഷ​ൽ പ്ര​തി​വാ​ര ട്രെ​യി​നാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ജൂ​ൺ വ​രെ ഇ​രു ദി​ശ​ക​ളി​ലേ​ക്കും ഒ​മ്പ​തു വീ​തം സ​ർ​വി​സു​ണ്ടാ​കും.

എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്​​പെ​ഷ​ൽ (06555) ട്രെ​യി​ൻ ഏ​പ്രി​ൽ നാ​ല്, 11, 18, 25, മേ​യ് ര​ണ്ട്, ഒ​മ്പ​ത്, 16, 23, 30 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​ത്രി 10ന് ​ബം​ഗ​ളൂ​രു എ​സ്.​എം.​വി.​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ശ​നി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തും. കെ.​ആ​ർ പു​രം -രാ​ത്രി 10.10, ബം​ഗാ​ർ​പേ​ട്ട്-10.53, സേ​ലം- പു​ല​ർ​ച്ച 2.15, ഈ​റോ​ഡ് -3.15, തി​രു​പ്പൂ​ർ -4.03, പോ​ത്ത​ന്നൂ​ർ-4.58, പാ​ല​ക്കാ​ട്-6.10, തൃ​ശൂ​ർ-7.42, ആ​ലു​വ-8.40, എ​റ​ണാ​കു​ളം നോ​ർ​ത്ത്-9.15, കോ​ട്ട​യം-10.25, ച​ങ്ങ​നാ​ശ്ശേ​രി-10.45, തി​രു​വ​ല്ല-10.56, ചെ​ങ്ങ​ന്നൂ​ർ-11.07, മാ​വേ​ലി​ക്ക​ര-11.21, കാ​യം​കു​ളം-11.30, കൊ​ല്ലം-12.02, വ​ർ​ക്ക​ല -12.26 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പ്.

തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06556) ഏ​പ്രി​ൽ ആ​റ്, 13, 20, 27, മേ​യ് നാ​ല്, 11, 18, 25, ജൂ​ൺ ഒ​ന്ന് തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് 2.15ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 7.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. വ​ർ​ക്ക​ല- ഉ​ച്ച​ക്ക് 2.35, കൊ​ല്ലം-2.57, കാ​യം​കു​ളം-3.43, മാ​വേ​ലി​ക്ക​ര-3.56, ചെ​ങ്ങ​ന്നൂ​ർ-4.08, തി​രു​വ​ല്ല-4.20, ച​ങ്ങ​നാ​ശ്ശേ​രി-4.28, കോ​ട്ട​യം-4.47, എ​റ​ണാ​കു​ളം ടൗ​ൺ-6.00, ആ​ലു​വ-6.35, തൃ​ശൂ​ർ-​രാ​ത്രി 8.12, പാ​ല​ക്കാ​ട്-9.35, പോ​ത്ത​ന്നൂ​ർ-10.58, തി​രു​പ്പൂ​ർ-11.53, ഈ​റോ​ഡ്-12.50, സേ​ലം- പു​ല​ർ​ച്ച 1.47, ബം​ഗാ​ർ​പേ​ട്ട്-5.03, കെ.​ആ​ർ പു​രം-6.14 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പ്. ര​ണ്ട് സെ​ക്ക​ൻ​ഡ് എ.​സി, 16 എ.​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ളാ​ണു​ള്ള​ത്. തേ​ർ​ഡ് എ.​സി​യി​ൽ 1490 രൂ​പ​യും സെ​ക്ക​ൻ​ഡ് എ.​സി​യി​ൽ 2070 രൂ​പ​യു​മാ​ണു ടി​ക്ക​റ്റ് നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayspecial trainWestern Railway
News Summary - no special train to kerala on summer vacation
Next Story