ക്ഷേത്രോത്സവത്തിന് ഹിന്ദുക്കളല്ലാത്ത വ്യാപാരികളെ വിലക്കണമെന്ന് ആവശ്യം
text_fieldsബംഗളൂരു: തുമകുരുവിലെ ചരിത്രപ്രസിദ്ധമായ ഗോശാല ഗുബ്ബി ചന്നബസവേശ്വര ക്ഷേത്രത്തിന്റെ ഉത്സവത്തിന് ഹിന്ദുക്കളല്ലാത്ത വ്യാപാരികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച തുടങ്ങി മൂന്നു ദിവസം നീളുന്ന ഉത്സവപരിപാടിക്ക് മറ്റു മതവിശ്വാസികളായ കച്ചവടക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദുപരിഷത്തും ബജ്റങ്ദളുമാണ് പരാതി നൽകിയിരിക്കുന്നത്.
അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കാവൽ ശക്തിപ്പെടുത്തി. ക്ഷേത്രപരിസരത്തോ നൂറുമീറ്റർ പരിസരത്തോ ഇതര മതസ്ഥർ കച്ചവടം നടത്തുകയാണെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് രണ്ടു സംഘടനകളും മുന്നറിയിപ്പ് നൽകി.
ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട മുസ്റെ വകുപ്പിന്റെ നിയമത്തിൽ ഇത്തരത്തിലുള്ള നിർദേശങ്ങളും ഉൾപ്പെടുത്തണമെന്നും അത് കർശനമായി നടപ്പാക്കണമെന്നും വി.എച്ച്.പി പ്രസിഡന്റ് ജി.കെ. ശ്രീനിവാസ് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മറ്റു മതസ്ഥരെ ബഹിഷ്കരിക്കാനുള്ള ശ്രമങ്ങൾ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.