ഉഡുപ്പി കേരള കൾച്ചറൽ സെന്ററിന് നോർക്ക അംഗീകാരം
text_fieldsബംഗളൂരു: ഉഡുപ്പിയിൽ പ്രവർത്തിക്കുന്ന കേരള കൾച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന് നോർക്കയുടെ അംഗീകാരം. കർണാടകയിൽ നിന്ന് അംഗീകാരം നേടുന്ന പതിനേഴാമത് സംഘടനയാണിത്.
30 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിൽ 350 കുടുംബങ്ങൾ അംഗങ്ങളാണ്. സംഘടനയുടെ 30ാം വാർഷിക പൊതുയോഗ-കുടുംബസംഗമത്തിൽ വെച്ച് നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് സാക്ഷ്യപത്രം കൈമാറി. പരിപാടിയിൽ നോർക്ക പദ്ധതികൾ സംബന്ധിച്ച് ക്ലാസെടുത്തു. കേരള സർക്കാറിന്റെ പ്രവാസിക്ഷേമപദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികൾക്കും എത്തിക്കുന്നതിനടക്കമാണ് പ്രവാസി മലയാളി സംഘടനകൾക്ക് അംഗീകാരം നൽകുന്നത്. സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് സംഘടന പ്രസിഡന്റ് സുഗുണകുമാർ, സെക്രട്ടറി വി.സി. ബിനീഷ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.