നോർക്ക കാർഡിന് കെ.എം.സി അപേക്ഷ സമർപ്പിച്ചു
text_fieldsബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ (കെ.എം.സി) നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡിനുള്ള ആറാംഘട്ട അപേക്ഷകൾ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് നോർക്ക ഓഫിസിൽ സമർപ്പിച്ചു.
18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ടുലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. കേരളത്തിന് പുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡന്റ് സർട്ടിഫിക്കറ്റിനുപകരം നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയാകും.
പ്രവാസി മലയാളികൾക്ക് നേരിട്ടോ www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ മലയാളി സംഘടനകൾ മുഖേനയോ ക്ഷേമ പദ്ധതികളിൽ ചേരാമെന്ന് നോർക്ക വികസന ഓഫിസർ റീസ രഞ്ജിത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 080-25585090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.