എൻ.എസ്.എസ് കർണാടക പൊങ്കാല മഹോത്സവം
text_fieldsഎൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ നടന്ന പൊങ്കാല മഹോത്സവത്തിൽനിന്ന്
ബംഗളൂരു: എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പുലർച്ച നാലു മുതൽ പ്രത്യേക പൂജകൾക്കുശേഷം രാവിലെ 10.20ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്ന് പൊങ്കാലക്ക് തുടക്കമായി. ക്ഷേത്രം പ്രസിഡന്റ് വാസു, ബി.ബി.എം.പി മുൻ കോർപറേറ്റർ മമ്ത വാസു, എൻ.എസ്.എസ് കർണാടക വൈസ് ചെയർമാന്മാരായ എം.എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, ട്രഷറർ പി.കെ. മുരളീധരൻ, സെക്രട്ടറിമാരായ വിജയൻ തോണൂർ, റെജി കുമാർ, എം.ഡി. വിശ്വനാഥൻ നായർ, മന്നം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആർ. വിജയൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.
800ൽ അധികം വനിതകൾ പങ്കെടുത്തു. ശേഷം അന്നദാനം നടന്നു. കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ എൻ.എസ്. വിക്രമൻ പിള്ള, കൺവീനർ ബിജിപാൽ നമ്പ്യാർ, ധനേഷ് കുമാർ, മുരളിമോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, ആർ. ആനന്ദൻ, കെ. കൃഷ്ണൻ കുട്ടി, പത്മകുമാർ, കെ.പി. രാജീവൻ, സന്തോഷ് കുമാർ, ജയപാലൻ, വി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.