പാർലമെന്റിൽ യുവാവിന്റെ ആക്രമണം അപലപനീയം-യു.ഡി.എഫ് കർണാടക
text_fieldsബംഗളൂരു: പാർലമെന്റിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ് കർണാടക യോഗം സർക്കാറിനോട് അഭ്യർഥിച്ചു. അത്തരം പ്രവർത്തനങ്ങളിലേക്ക് എന്തുകൊണ്ട് യുവജനങ്ങൾ പോകുന്നു എന്ന് അന്വേഷിക്കണമെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട അതിരൂക്ഷമായ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.
സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ശക്തമാക്കാൻ പ്രത്യേക വിങ്ങിനെ യോഗം തെരഞ്ഞെടുത്തു. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷതവഹിച്ചു. മെറ്റി കെ. ഗ്രേസ്, ശംസുദ്ദീൻ കൂടാളി, അലക്സ് ജോസഫ്, മുഫ്ലിഹ് പത്തായപുരം, ടി.കെ.കെ. തങ്ങൾ, അഡ്വ. പ്രമോദ് നമ്പ്യാർ, നാസർ നീലസന്ദ്ര, റഹീം ചാവശ്ശേരി, സഞ്ജയ് അലക്സ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ എം.കെ. നൗഷാദ് സ്വാഗതവും വൈസ് ചെയർമാൻ ടി.സി. സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.