നോർക്ക ഇൻഷുറൻസ് കാർഡിന് അപേക്ഷിക്കാൻ ഇനി മേൽവിലാസത്തിന് സാക്ഷ്യപത്രം മതി
text_fieldsബംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളീയർക്ക് നോർക്ക റൂട്ട്സ് നൽകിവരുന്ന നോർക്ക ഇൻഷുറൻസ് കാർഡിന് അപേക്ഷിക്കുമ്പോൾ നൽകേണ്ട താമസ രേഖക്ക് നോർക്ക വികസന ഓഫിസറുടെ സാക്ഷ്യപത്രം മതിയാവും. നേരത്തേ, അപേക്ഷകർ താമസിക്കുന്ന മേൽവിലാസം തെളിയിക്കുന്ന രേഖയായി ആധാർ കാർഡോ റേഷൻ കാർഡോ അടക്കമുള്ള മറ്റു രേഖകളാണ് സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, പലപ്പോഴും ഈ രേഖകൾ അപേക്ഷകർക്ക് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണുണ്ടായിരുന്നത്.
വിഷയത്തിൽ പരിഹാരം തേടി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീസ് അസോസിയേഷൻസ് (ഫെയ്മ) ആഭിമുഖ്യത്തിൽ നോർക്ക റെസിഡന്റ്സ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, സി.ഇ. അജിത് കോളശേരി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. നിവേദനം പരിഗണിച്ച നോർക്ക ഡയറക്ടർ ബോർഡ് യോഗം അപേക്ഷ സമർപ്പിക്കുന്നവരുടെ താമസ/ജോലി സ്ഥലത്തെ മേൽവിലാസം തെളിയിക്കാൻ വേണ്ട രേഖയായി ആധാർ കാർഡ് /റേഷൻ കാർഡ് എന്നിവക്കൊപ്പം മറ്റു രേഖകളിൽ ഒന്നായി താമസിക്കുന്ന സംസ്ഥാനത്തെ ചുമതല വഹിക്കുന്ന നോർക്ക വികസന ഓഫിസർമാർ നൽകുന്ന സാക്ഷ്യപത്രം മതിയെന്ന് തീരുമാനിച്ചു.
ഈ അവസരം ഇന്ത്യയിലെ എല്ലാ പ്രവാസി സംഘടനകളും വ്യക്തികളും പ്രയോജനപ്പെടുത്തണമെന്ന് ഫെയ്മ അഖിലേന്ത്യ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ, വർക്കിങ് പ്രസിഡന്റ് കെ.വി.വി മോഹനൻ എന്നിവർ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.