ഓണാഘോഷ സമാപനം നാളെ
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നുവന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തിരശ്ശീല വീഴും. രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും. ശേഷം വിവിധ കലാപരിപാടികൾ.
പതിനൊന്നര മുതൽ രണ്ടുമണിവരെ ഓണസദ്യ. ഉച്ചക്കുശേഷം മൂന്നു മണിമുതൽ നാലുമണിവരെ സുമേഷ് അയിരൂരിന്റെ മധുമൊഴി അരവിന്ദം സംഗീത പരിപാടി. നാലുമണിക്ക് നടക്കുന്ന പൊതുചടങ്ങിൽ കർണാടക നഗര വികസനമന്ത്രി ബൈരതി ബസവരാജ് മുഖ്യാതിഥി ആയിരിക്കും.
എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോക്ടർ ഖദീജ മുംതാസ്, പ്രധാനമന്ത്രിയുടെ പ്രശംസനേടിയ ബിനീഷ എന്നിവർ അതിഥികളായി പങ്കെടുക്കും. ആറുമണിമുതൽ കനൽ മ്യൂസിക് ബാൻഡിന്റെ സംഗീതപരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.