Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈരളീ കലാസമിതി ഓണാഘോഷം...

കൈരളീ കലാസമിതി ഓണാഘോഷം 17 ന്

text_fields
bookmark_border
കൈരളീ കലാസമിതി ഓണാഘോഷം 17 ന്
cancel

ബംഗളൂരു: കൈരളീ കലാസമിതിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17 ന് കൈരളീ കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ എട്ടു മുതൽ 9.30 വരെ പൂക്കള മത്സരം, 10 മുതൽ കൈരളീ മഹിളാവേദി, യുവജനവേദി, കൈരളീ നിലയം വിദ്യാർഥികൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ, തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. രാവിലെ 11.30 നു നടക്കുന്ന പൊതു സമ്മേളനത്തിൽ നടനും എം.എൽ.എയുമായ മുകേഷ്, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, കെ.ആർ. പുരം മുൻ എം.എൽ.എ നന്ദിഷ റെഡ്ഡി എന്നിവർ അതിഥികളായി പ​ങ്കെടുക്കും.

വൈകിട്ട് 3.30 മുതൽ കാസർഗോഡ് നിലമംഗലം റോസ് റോക്കേഴ്സ് അവതരിപ്പിക്കുന്ന 25 ൽ പരം കലാകാരൻമ്മാർ അണിനിരക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, കലാനിധി നൃത്യമന്ദിരം സ്നേഹാദേവാനന്ദൻ ആൻഡ് ട്രൂപ്പിന്റെ നൃത്യം, പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഉണ്ണി മേനോൻ, ദുർഗ്ഗാ വിശ്വനാഥ് എന്നിവർ നയിക്കുന്ന മെഗാ ഗാനമേള എന്നിവയും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam 2023
Next Story