ഓണം: ബംഗളൂരു-കൊച്ചുവേളി പ്രത്യേക ട്രെയിൻ 22 മുതൽ
text_fieldsബംഗളൂരു: ഓണാവധിയോടനുബന്ധിച്ച യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിൻ അനുവദിച്ചു. കൊച്ചുവേളി-എസ്.എം.വി.ടി. ബംഗളൂരു (06083/06084) പ്രത്യേക ട്രെയിനാണിത്. ഇതിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ആഗസ്റ്റ് 22, 29, സെപ്റ്റംബര്‍ അഞ്ച് തീയതികളിലും ബംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് ആഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളിലും സര്‍വിസ് നടത്തും. കൊച്ചുവേളിയില്‍നിന്ന് വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.55ന് എസ്.എം.വി.ടിയിൽ എത്തും. ബംഗളൂരുവില്‍നിന്ന് ഉച്ചക്ക് 12.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറിന് കൊച്ചുവേളിയിലും എത്തും. 16 എ.സി ത്രീ ടയര്‍ കോച്ചുകളും രണ്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും ഉണ്ടാകും.
വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം: എസ്.എം.വി.ടി-കൊച്ചുവേളി:
എസ്.എം.വി.ടി ബംഗളൂരു (ഉച്ചക്ക് 12.45), കെ.ആര്. പുരം (12.53), ബംഗാരപ്പേട്ട് (1.48), സേലം (വൈകുന്നേരം 4.57), ഈറോഡ് (5.55), തിരുപ്പൂര്‍ (6.43), പൊതനൂര്‍ (രാത്രി 8.15), പാലക്കാട് (9.20), തൃശൂര്‍ (11.55), ആലുവ (പുലർച്ച 1.08), എറണാകുളം ടൗൺ (1.30), കോട്ടയം (2.40), ചങ്ങനാശ്ശേരി (3), തിരുവല്ല (3.14), ചെങ്ങന്നൂര്‍ (3.28), മാവേലിക്കര (3.44), കായംകുളം (3.55), കൊല്ലം (4.40), കൊച്ചുവേളി (രാവിലെ ആറ്).
കൊച്ചുവേളി-എസ്.എം.വി.ടി: കൊച്ചുവേളി (വൈകീട്ട് 6.05), കൊല്ലം (രാത്രി 7.07), കായംകുളം (7.43), മാവേലിക്കര (7.55), ചെങ്ങന്നൂര്‍ (8.10), തിരുവല്ല (8.24), ചങ്ങനാശ്ശേരി (8.35), കോട്ടയം (8.57), എറണാകുളം ടൗൺ (10.10), ആലുവ (10.37), തൃശൂര്‍ (11.37), പാലക്കാട് (പുലര്‍ച്ച 12.55), പോത്തന്നൂർ (2.27), തിരുപ്പൂര്‍ (3.15), ഈറോഡ് (4.15), സേലം (5.07), ബംഗാരപ്പേട്ട് (രാവിലെ 8.43), കെ.ആര്. പുരം (രാവിലെ 9.28), എസ്.എം.വി.ടി. ബംഗളൂരു (10.55).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.