നാഗസാന്ദ്രയിൽ കേരളീയ സംസ്കാരികത പകർന്ന് മലയാളി കൂട്ടായ്മ ഘോഷയാത്ര
text_fieldsബംഗളൂരു: നാഗസാന്ദ്രയിലെ പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്മെന്റ് മലയാളി കൂട്ടായ്മ ‘കേരളീയ’ത്തിന്റെ ഓണാഘോഷം വിപുല പരിപാടികളോടെ അപ്പാർട്മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ ക്ഷേത്ര കലാരൂപങ്ങളായ പൂതൻ, തിറ എന്നിവക്ക് പുറമെ തൃശൂരിൽനിന്നെത്തിയ പുലിക്കൂട്ടവും ഘോഷയാത്രക്ക് മിഴിവേകി. അപ്പാർട്മെന്റ് നിവാസികൾ ഒരുക്കിയ പൂക്കളത്തോടെ പരിപാടികൾ ആരംഭിച്ചു. 25ഓളം സ്ത്രീ പുരുഷ ടീമുകൾ പങ്കെടുത്ത വടംവലി, ഉറിയടി, ചാക്കോട്ടം, ദമ്പതികളുടെ മൂന്ന് കാൽ ഓട്ടം തുടങ്ങിയ ഓണം കായികമേള, വിഭവ സമൃദ്ധമായ ഓണസദ്യ, അപ്പാർട്മെന്റ് നിവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ദൃശ്യവിസ്മയം തീർത്ത ആഘോഷം രാത്രി 10 മണിയോടെ സമാപിച്ചു. അപ്പാർട്മെന്റ് നിവാസിയായ ശിവരഞ്ജിന്റെ മാവേലിവേഷം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
ആഘോഷത്തിന്റ ഭാഗമായി നടത്തിയ ഓൺലൈൻ മലയാളി മങ്ക മത്സരത്തിൽ ആൻ മേരി ഒന്നാം സ്ഥാനവും ലക്ഷ്മി രാജു രണ്ടാംസ്ഥാനവും തുഷാര മൂന്നാം സ്ഥാനവും നേടി. മലയാളി മന്നൻ മത്സരത്തിൽ സുശീൽ വ്യാസ് ഒന്നാം സ്ഥാനവും അർജുൻ രണ്ടാം സ്ഥാനവും നേടി. കേരളീയം അധ്യക്ഷൻ ഡോ. ജിമ്മി തോമസ്, സെക്രട്ടറി രാജേഷ് വെട്ടംതൊടി, ഉപാധ്യക്ഷൻ ഹരികൃഷ്ണൻ, ജോയന്റ് സെക്രട്ടറി ദിവ്യ കതെറിൻ, ട്രഷറർ ജോബിൻ അഗസ്റ്റിൻ, കമ്മിറ്റി അംഗങ്ങളായ പ്രസാദ്, ഡിനിൽ, പ്രകാശ്, ഉണ്ണികൃഷ്ണൻ, ഷെജിൻ, ഇർഫാന, നിമ്മി, ബിന്ദു, സുജിത്കുമാർ, ബിമൽ, ലിജോഷ്, അരുൺ, പ്രദോഷ് കുമാർ, വിശാൽ, സോണിയ ജിമ്മി, അർജുൻ, പ്രജിത്ത്, മിഥിലേഷ്, ജിതേഷ്, റഫീഖ്, നികേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.