രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം
text_fieldsബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ നടന്നു. രാവിലെ പൂക്കള മത്സരത്തോടെ ആഘോഷത്തിന് തുടക്കമായി. തുടർന്ന് നടന്ന പൊതുപരിപാടി നടി റോസിൻ ജോളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജോൺസൺ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, കൗൺസിലർ മഞ്ജുനാഥ്, ജോയൽ ജോർജ്, പ്രവീൺ ദേവരായി തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ കൈമാറി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച അംഗങ്ങളെ ആദരിച്ചു. സെകട്ടറി ഫിലോമിന ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമൃതരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.