ദീപ്തി ഓണോത്സവത്തിന് സമാപനം
text_fieldsബംഗളൂരു: ദീപ്തി വെൽഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച `പൊന്നോണ ദീപ്തി-24' ദാസറഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. അന്തര്‍ സംസ്ഥാന വടംവലി മത്സരത്തില്‍ കേരളത്തില്‍ നിന്ന് 13 ടീമുകള്‍ മാറ്റുരച്ചു.
മത്സരത്തില്‍ ഒന്നാം സമ്മാനം ജലഹള്ളി മുത്തപ്പന് ട്രസ്റ്റ് സ്പോണ്സര് ചെയ്ത 50,000 രൂപ ജെ.ആര്.പി അഡ്മാസ് മുക്കവും രണ്ടാം സമ്മാനം ബോയ്സ് ആഫ്റ്റര്‍ സെവന് സ്പോണ്സര് ചെയ്ത 25,000 രൂപ ഗ്രാന്‍ഡ് സ്റ്റാര്‍ പുളിക്കലും മൂന്നാം സമ്മാനം ദി റോപ് വാരിയര്‍സ് സ്പോണ്സര് ചെയ്ത 15,000 രൂപ ജാസ് വണ്ടൂരും നാലാം സമ്മാനം യാത്ര ട്രാവത്സ് സ്പോണ്സര് ചെയ്ത 10,000 രൂപ സുല്‍ത്താന്‍ ബോയ്സ് എന്നീ ടീമുകളും കരസ്ഥമാക്കി.
മുന്‍ കോഓപറേറ്റര് എം. മുനിസ്വാമിയെ സദസ്സില്‍ ആദരിച്ചു. കവിയും എഴുത്തുകാരനുമായ രാജന് കൈലാസ്, ദാസറഹള്ളി എം.എല്‍.എ എസ്. മുനിരാജു എന്നിവര്‍ സന്നിഹിതരായിരുന്നു.
ദീപ്തി മുന്‍കാല പ്രവര്‍ത്തരെ ആദരിക്കല്‍, റിഥം ഓഫ് കേരള - കടമ്പനാട് ജയചന്ദ്രന്, ശ്രീലക്ഷ്മി ജയചന്ദ്രന് എന്നിവരുടെ ഗാനലാപനവും നടന്നു.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി. കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്, കെ. സന്തോഷ് കുമാര്‍, ഇ. കൃഷ്ണദാസ്, പി.വി. സലീഷ്, ബേബി ജോണ്‍, സന്തോഷ് ടി.ജോണ്‍, പ്രവീണ്‍ കെ, വിജേഷ് ഇ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.