ഓണാഘോഷത്തിലേക്ക് വീണ്ടും നഗരം
text_fieldsബംഗളൂരു: മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും ഓണാഘോഷ പരിപാടികൾ തുടരുന്നു. ഞായറാഴ്ച നഗരത്തിൽ വിവിധയിടങ്ങളിൽ ഓണാഘോഷങ്ങൾ അരങ്ങേറും.
കേരള സമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം ‘ഓണനിലാവ് 2024’ ചന്നസാന്ദ്രയിലെ ശ്രീ സായി പാലസിൽ നടക്കും. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേഴ്സൻ ഡി. ഷാജി അധ്യക്ഷത വഹിക്കും. കേരള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഖ്യാതിഥിയാകും. പി.സി. മോഹൻ എം.പി, ശരത് ബച്ചെ ഗൗഡ എം.എൽ.എ, മഞ്ജുള ലിംബാവലി എം.എൽ.എ, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
ചെണ്ടമേളം, കലാപരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൻ നിഖിൽ രാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
സൗത്ത് ബംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ബന്നാർഘട്ട റോഡ് ടി. ജോൺ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഏഴിന് പൂക്കള മത്സരത്തിന് തുടക്കമാവും. തുടർന്ന് പായസ മത്സരം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഉച്ചക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, സി.എൻ. മഞ്ജുനാഥ് എം.പി, എം.എൽ.എമാരായ സതീഷ് കൃഷ്ണ സെയിൽ, എം. കൃഷ്ണപ്പ, സതീഷ് റെഡ്ഡി, എം.എൽ.സി രാമോജി ഗൗഡ, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. ഓണസദ്യ, മാജിക് ഷോ, ശിഖ പ്രഭാകർ നയിക്കുന്ന ഫ്യൂഷൻ മ്യൂസിക് എന്നിവയുണ്ടാകും.
അസറ്റ് എൽവിര അപ്പാർട്മെന്റ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം അപ്പാർട്മെന്റിൽ നടന്നു. ക്രൈസ്റ്റ് സി.എം.ഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. റെന്നി ജോർജ് കപ്പുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പൂക്കളമൊരുക്കൽ, മാവേലിയുമൊത്തുള്ള താലപ്പൊലി ഘോഷയാത്ര, തിരുവാതിരക്കളി അടക്കമുള്ള വിവിധ കലാപരിപാടികൾ, ഓണസദ്യ, വടംവലി തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.