കുന്ദലഹള്ളി കേരള സമാജം പൊന്നോണം സമാപിച്ചു
text_fieldsബംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ കെ.കെ.എസ് പൊന്നോണം 2024 ബ്രൂക്ക്ഫീൽഡിലെ സി.എം.ആർ.ഐ.ടി കോളജ് വേദിയിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു. മുൻ എം.എൽ.എ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായി. കേരള സർക്കാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, ഡി.ആർ.ഡി.ഒ സയന്റിസ്റ്റ് ഡോ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ഡോ. ഭാസ്കർ ചടങ്ങിൽ സന്നിഹിതനായി. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, 10,12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു.
കലാമണ്ഡലം പ്രഭാകരന്റെ നേതൃത്വത്തിൽ ‘രുഗ്മിണീസ്വയംവരം’ ഓട്ടൻതുള്ളൽ, കർണാടക മഹിള യക്ഷഗാന സംഘത്തിന്റെ ‘കൃഷ്ണലീല’ എന്നിവ അരങ്ങേറി. പിന്നണിഗായകരായ ജിതിൻ രാജ്, പൂർണശ്രീ, ജോബി ജോൺ, സ്നേഹ അശോക്, വയലിൻ വിദ്വാൻ വിഷ്ണു അശോക് എന്നിവർ അണിനിരന്ന അമ്മ സംഗീത ബാൻഡിന്റെ ഗാനമേള നടന്നു. ഓണസദ്യയും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.