ഇ.സി.എ ഓണാഘോഷം ഇന്നും നാളെയും
text_fieldsബംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിന്റെ സമാപന പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് ചെണ്ടമേളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. ഡോ. രാജു നാരായണ സ്വാമി മുഖ്യാതിഥിയാവും. നടിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി വിശിഷ്ടാതിഥിയാവും. പ്രസിഡന്റ് സുധി വർഗീസ്, വൈസ് പ്രസിഡന്റ് വേണു രവീന്ദ്രൻ, ജോയന്റ് സെക്രട്ടറി വി.കെ. രാജേഷ്, ട്രഷറർ ജോൺ എ. ജോസഫ്, ജനറൽ സെക്രട്ടറി സഞ്ജയ് ഗംഗാധരൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച രാവിലെ ഏഴിന് എൻ.ഡി.കെ കല്യാണമണ്ഡപത്തിൽ പൂക്കളമത്സരം നടക്കും. ഉച്ചക്ക് ഓണസദ്യ. രാവിലെ 11ന് അംഗങ്ങളുടെ ഗാനമേള, ഉച്ചക്ക് രണ്ടിന് മരുതോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, തുടർന്ന് ജുഗൽബന്ദി, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ അരങ്ങേറും. വൈകീട്ട് 6.30ന് ഗായകരായ എം.ജി. ശ്രീകുമാർ, മൃദുല വാര്യർ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെ ആഘോഷങ്ങൾക്ക് സമാപനമാവും.
‘ഓണാമൃതം’ ഞായറാഴ്ച
ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം ‘ഓണാമൃതം 24’ ഞായറാഴ്ച യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കും. യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് ഉദ്ഘാടനംചെയ്യും. സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷതവഹിക്കും. മോട്ടിവേഷനൽ സ്പീക്കർ വി.കെ. സുരേഷ് ബാബു, കാർഡിയോളജിസ്റ്റ് തഹസ്യൻ നെടുവഞ്ചേരി എന്നിവർ വിശിഷ്ടാതിഥികളാവും. മല്ലേശ്വരം സോണിന്റെ മൂന്നാമത്തെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഓണസദ്യയും വൈകുന്നേരം അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത, നൃത്ത, കലാപരിപാടികളും നടക്കുമെന്ന് കൺവീനർ ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫോൺ: 8310301304.
പൊന്നോണ സംഗമം നാളെ
ബംഗളൂരു: ദൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘പൊന്നോണ സംഗമം 2024’ ഞായറാഴ്ച കനക്പുരയിലെ എലിം റിസോർട്ടിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ആഘോഷത്തിൽ കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും നടക്കും. ഫോൺ: 9972330461.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.