കൈരളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം
text_fieldsഓണാഘോഷം
ബംഗളൂരു: കാഡുഗൊഡി കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കും. അസോസിയേഷൻ ഹാളിൽ സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ഓണച്ചന്ത ഒരുക്കും. പച്ചക്കറികളും മറ്റു അവശ്യവസ്തുക്കളും ലഭ്യമാക്കും. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ ചന്ത പ്രവർത്തിക്കും. എട്ടിന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കള മത്സരം നടത്തും. സെപ്തംബർ 25ന് ഇൻഡോർ ഗെയിംസ് നടക്കും. ഒക്ടോബർ രണ്ടിന് ഓണസദ്യയും തുടർന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9844160929, 9342827710.
അന്നസാന്ദ്ര പാളയ സാന്ത്വനം ഓണച്ചന്ത
ബംഗളൂരു: എച്ച്.എ.എൽ അന്നസാന്ദ്ര പാളയ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ ഓണം മാവേലി ചന്ത നടത്തും. എച്ച്.എ.എൽ കൈരളി നിലയം കലാസമിതി സ്കൂൾ അങ്കണത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് ആരംഭിക്കുന്ന ഓണച്ചന്ത വ്യാഴാഴ്ച രാവിലെ 11 വരെ ഉണ്ടാകും. വിഷം കലരാത്ത നാടൻ പച്ചക്കറികൾ കേരളത്തിൽ നിന്ന് എത്തിക്കും. മറ്റ് അവശ്യസാധനങ്ങളും വിലക്കുറവിൽ ലഭ്യമാക്കുമെന്ന് കൺവീനർ അറിയിച്ചു. ഫോൺ: 9916581129.
സാഹിത്യ സമ്മേളനം
ബംഗളൂരു: സഞ്ജയ് നഗർ മഹർഷി സവിത കോളജിൽ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. കവയിത്രി ശ്രീകല പി. വിജയൻ വിശിഷ്ടാതിഥിയായി. ആധുനിക സാഹിത്യത്തെക്കുറിച്ച് വിദ്യാർഥികളും അധ്യാപകരും തമ്മിൽ ചർച്ച നടന്നു. ശ്രീകലക്ക് ബ്രഹ്മി ട്രസ്റ്റ് അധ്യക്ഷ രാധിക പ്രശസ്തി ഫലകം കൈമാറി. വിക്രം പബ്ലിക്കേഷൻസ് സ്ഥാപക നന്ദ ഹരിപ്രസാദ്, കോളജ് പ്രിൻസിപ്പൽ അനുപമ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.