Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതുടരട്ടെ... ഓണാഘോഷം!

തുടരട്ടെ... ഓണാഘോഷം!

text_fields
bookmark_border
onam 2024
cancel

ബം​ഗ​ളൂ​രു: പൊ​ന്നോ​ണം ക​ഴി​ഞ്ഞി​ട്ടും നി​ല​ക്കാ​ത്ത ആ​ഘോ​ഷ​മാ​ണ് പ്ര​വാ​സി​ക​ളു​ടേ​ത്. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ഒ​ഴി​വു ദി​വ​സ​ങ്ങ​ൾ ക​ണ്ടെ​ത്തി മ​ല​യാ​ളി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലു​മാ​യി നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റും. പൂ​ക്ക​ള മ​ത്സ​ര​വും ഓ​ണ​സ​ദ്യ​യും വ​ടം​വ​ലി​യും വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും കോ​മ​ഡി ഷോ​യും ഗാ​ന​മേ​ള​യു​മെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും.

പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

വൈ​റ്റ്ഫീ​ൽ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ‘ചി​ങ്ങ​നി​ലാ​വ് 2024’ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ച​ന്ന​സാ​ന്ദ്ര തി​രു​മ​ല ഷെ​ട്ടി​ഹ​ള്ളി​ ക്രാ​സി​ലെ ശ്രീ ​സാ​യി പാ​ല​സി​ൽ രാ​വി​ലെ 9.30ന് ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​വും. രാ​വി​ലെ 11ന് ​വൈ​റ്റ്ഫീ​ൽ​ഡ് ഡി.​സി.​പി ഡോ. ​ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക്ക് 12ന് ​ഓ​ണ​സ​ദ്യ. വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ഹാ​ദേ​വ​പു​ര എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​വും. വൈ​കീ​ട്ട് അ​ഞ്ചി​ന് ഗാ​യി​ക റി​മി ടോ​മി​യും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള, മ​നോ​ജ് ജോ​ർ​ജ് ന​യി​ക്കു​ന്ന വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ ന​ട​ക്കും.

മൈ​സൂ​ർ കേ​ര​ള സ​മാ​ജം

മൈ​സൂ​ർ കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വി​ജ​യ​ന​ഗ​റി​ലെ സ​മാ​ജം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വും. ത​ഞ്ചാ​വൂ​ർ സീ​ത്ത് സോ​ൺ ക​ൾ​ച​റ​ൽ ​സെ​ന്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റ്, ചി​ത്ര​ര​ച​ന മ​ത്സ​രം, കോ​ൽ​ക്ക​ളി, വ​ടം​വ​ലി, മ​റ്റു കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും.

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. കോ​റ​മം​ഗ​ല സെ​ന്റ് ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. പാ​യ​സ മ​ത്സ​രം, പൂ​ക്ക​ള മ​ത്സ​രം എ​ന്നി​വ​യു​ണ്ടാ​കും. ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പി​ന്ന​ണി ഗാ​യി​ക ര​ഞ്ജി​നി ജോ​സ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള ന​ട​ക്കും.

വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി

വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി ഓ​ണോ​ത്സ​വം കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ, ബൈ​ര​തി ബ​സ​വ​രാ​ജ് എം.​എ​ൽ.​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. പൂ​ക്ക​ള മ​ത്സ​രം, ഫാ​ൻ​സി ഡ്ര​സ് മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും. പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ. സു​ധീ​ഷ്, വി.​എം. രാ​ജീ​വ്, രാ​ധാ​കൃ​ഷ്ണ​ൻ ജെ. ​നാ​യ​ർ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. പി​ന്ന​ണി ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, വി​ഷ്ണു അ​ശോ​ക്, ജ​യ​ൻ ഇ​യ്യ​ക്കാ​ട് എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി എ​ന്നി​വ​യു​ണ്ടാ​കും.

ആ​ർ.​ആ​ർ ന​ഗ​ർ മ​ല​യാ​ളി സ​മാ​ജം

രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം വൈ​റ്റ് പേ​ൾ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി​കു​മാ​ർ, ച​ല​ച്ചി​ത്ര​താ​രം റോ​സി​ൻ ജോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

കേ​ര​ള സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ൺ

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വ​സ​ന്ത​ന​ഗ​ർ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ ലൈ​ല രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ബൈ​ര​തി സു​രേ​ഷ്, എം.​ബി. രാ​ജേ​ഷ്, ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എം.​പി പി.​സി. മോ​ഹ​ൻ, എം.​എ​ൽ.​എ​മാ​രാ​യ എ.​സി. ശ്രീ​നി​വാ​സ, എ​ൻ.​എ. ഹാ​രി​സ്, റി​സ്‍വാ​ൻ അ​ർ​ഷാ​ദ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ക​ല-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ഞ്ചാ​രി​മേ​ളം, പ്ര​ശ​സ്ത ഗാ​യി​ക ദു​ർ​ഗ വി​ശ്വ​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, നൃ​ത്ത​പ​രി​പാ​ടി, കോ​മ​ഡി​ഷോ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും.

ധ്വ​നി വ​നി​ത​വേ​ദി

ധ്വ​നി വ​നി​ത​വേ​ദി വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കും. ജാ​ല​ഹ​ള്ളി ഷെ​ട്ടി​ഹ​ള്ളി ദൃ​ശ്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി​യും വി​വ​ർ​ത്ത​ക​യു​മാ​യ ബി. ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​വും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സു​ജാ​ത മു​നി​രാ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​വും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationsBengaluru News
News Summary - Onam celebrations
Next Story