കേമം, കെങ്കേമം ഓണാഘോഷങ്ങൾ
text_fieldsബംഗളൂരു: മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ബംഗളൂരുവിലും മൈസൂരുവിലും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും കല-കായിക-സാംസ്കാരിക പരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യ പരിപാടികൾക്ക് കൊഴുപ്പേകി.
കേരളസമാജം പൂക്കളമത്സരം
ബംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുള്ള പൂക്കളമത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ഐവാൻ നിഗ്ളി മുഖ്യാതിഥിയായി. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ജോർജ് തോമസ്, അസി. സെക്രട്ടറി വി.എൽ. ജോസഫ്, ഹരികുമാർ, വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി, കൺവീനർ ലൈല രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനം 10,000 രൂപയും റോളിങ് ട്രോഫിയും പ്രിയ രാജേഷും സംഘവും (കേരള സമാജം കന്റോൺമെന്റ് സോൺ) കരസ്ഥമാക്കി. രണ്ടാം സമ്മാനം 5000 രൂപയും ട്രോഫിയും സതീഷ് ചന്ദ്രൻ & ടീം (മഡിവാള), മൂന്നാം സമ്മാനം 3000 രൂപയും ട്രോഫിയും അമൃത ഉമേഷും സംഘവും (കേരള സമാജം മല്ലേശ്വരം സോൺ) എന്നിവർ നേടി.
പ്രോത്സാഹന സമ്മാനങ്ങൾ: മലർകൂട് -കുന്ദലഹള്ളി കേരള സമാജം, ആഷിക എ.കെ ആൻഡ് ടീം, ശ്രീദേവി മനോജ് ആൻഡ് ടീം, അമൃത സുരേഷ് ആൻഡ് ടീം (കെ.ആർ പുരം സോൺ), ചാൾസ് ആൻഡ് ടീം, ശരൺ ആൻഡ് ടീം. 32 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ഭാസ്കരൻ ആചാരി, എൻ. നാരായണൻ നമ്പൂതിരി എന്നിവർ വിധികർത്താക്കളായി.
റെയിൽവേ മലയാളി സമിതി
മൈസൂരു: മൈസൂരുവിലെ റെയിൽവേ മലയാളി സമിതിയുടെ നേതൃത്വത്തിൽ യാദവഗിരി, ഭാരതി സ്ത്രീ സമാജം മൈസൂരിൽ നടക്കുന്ന ഹരിശ്രീ മലയാളം പാഠശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, മലയാളം മിഷൻ മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ് കുമാർ, റെയിൽവേ മലയാളി സമിതി പ്രസിഡന്റ് രഞ്ജിത്, മലയാളം മിഷൻ അധ്യാപിക സുചിത്ര ടീച്ചർ എന്നിവർ മുഖ്യാതിഥികളായി. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂക്കളവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. മാസ്റ്റർ നീരജ് മാവേലിയായി കാണികളുടെ മനം കവർന്നു. സെന്റർ അധ്യാപികമാരായ അനിത, നടാഷ, ആഷാലത, സൗമ്യ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
റെയിൽവേ മലയാളി സമിതിയുടെ നേതൃത്വത്തിൽ അശോകപുരം സെന്റ് റൊസല്ലോസ് സെൻട്രൽ സ്കൂളിൽ നടക്കുന്ന കമ്പനി മലയാളം പാഠശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്റർ ശ്രീമതി മീര നാരായണൻ, മലയാളം മിഷൻ മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ് കുമാർ, മലയാളം മിഷൻ അധ്യാപിക സുചിത്ര ടീച്ചർ എന്നിവർ മുഖ്യാതിഥികളായി.
ഓണാഘോഷ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂക്കളവും കായികമത്സരങ്ങളും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സെന്റർ അധ്യാപകരായ അംബരീഷ്, ജിൻസി ജിജിൻ, ഡാനി ഹരി, മധു, ആഷാലത, സൗമ്യ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
ഓണക്കിറ്റ് വിതരണം
മൈസൂരു: കെ.എൻ.എസ്.എസ് മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണവിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. പതിനഞ്ചോളം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റുകൾ 26 മുതലാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റുകൾ 8884500800, 8217452335 നമ്പറുകളിൽ ബുക്ക് ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ.എസ്.എസ് കർണാടക ഓണാഘോഷവും സ്ത്രീശക്തി സമ്മേളനവും
ബംഗളൂരു: എൻ.എസ്.എസ് കർണാടക സംഘടിപ്പിച്ച ഓണാഘോഷവും സ്ത്രീശക്തി സമ്മേളനവും എച്ച്.എ.എൽ കൺവെൻഷൻ സെന്ററിൽ നടന്നു. ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ ഗായത്രി ആർ. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ഗായത്രി മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് ചെയർമാൻ ആർ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, പ്രോഗ്രാം കോഓഡിനേറ്റർ ആർ. വിജയൻ നായർ, വീണ ഉണ്ണികൃഷ്ണൻ, മിനി എസ്. തമ്പി , ഐശ്വര്യ സതീഷ് എന്നിവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിലെ കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും അരങ്ങേറി. പ്രേമ വിജയകുമാർ, ശ്രീലേഖ അനിൽകുമാർ, സബിത അജിത്കുമാർ, എം.എസ്. ശിവപ്രസാദ്, പ്രഭാകരൻ പിള്ള, വിജയൻ തോണൂർ, എ.വി. ഗിരീഷ് കുമാർ, ജിതേന്ദ്ര സി. നായർ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.