കന്നടയോണം
text_fieldsകേരളസമാജം ദൂരവാണിനഗർ ജൂബിലി കോളജ് ഓണോത്സവം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ ജൂബിലി കോളജ് വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ആഘോഷ പരിപാടി സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ട്രഷറർ എം.കെ. ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, കോളജ് പ്രിൻസിപ്പൽ ഡോ. ബേബി ജോർജ്, വൈസ് പ്രിൻസിപ്പൽ ബാബു ഭാസ്കർ എന്നിവർ സംസാരിച്ചു. കോളജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു. വിദ്യാർഥികളുടെ കലാ പരിപാടികൾ ജൂബിലി സി.ബി.എസ്.ഇ പ്രിൻസിപ്പൽ രേഖ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയർ പേഴ്സൻ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം കൺവീനർ ശ്രുതി എം.ജെ എന്നിവർ പങ്കെടുത്തു. മെഗാ തിരുവാതിര, മാർഗംകളി, ഒപ്പന, ചെണ്ടനൃത്തം, സംഘനൃത്തം തുടങ്ങിയവ അരങ്ങേറി. കോളജ് യൂനിയൻ ചെയർപേഴ്സൻ ജയശ്രീ നന്ദി പറഞ്ഞു.
കൈരളി കലാസമിതി ഓണോത്സവം
ബംഗളൂരു: കൈരളി കലാസമിതി ഓണോത്സവം കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കും. സാഹിത്യകാരൻ ബെന്യാമിൻ, കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ് എന്നിവർ മുഖ്യാതിഥികളാവും. രാവിലെ പൂക്കള മത്സരത്തോടെ ആഘോഷത്തിന് തുടക്കമാവും.
ഫാൻസി ഡ്രസ് മത്സരം, കൈരളി മഹിളവേദിയുടെയും കൈരളി നിലയം സ്കൂൾ വിദ്യാർഥികളുടെയും യുവജനവേദിയുടെയും കലാപരിപാടികൾ അരങ്ങേറും. ഓണസദ്യയും ഒരുക്കും.
പൊതുപരിപാടിയിൽ പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ട്രഷറർ വി.എം. രാജീവ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
വിഷ്ണു അശോക്, ജയൻ ഇയ്യക്കാട് എന്നിവരുടെ സംഗീത പരിപാടി അരങ്ങേറും. പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ആഘോഷത്തിന് മാറ്റേകും. ഫോൺ: 98454 39090
ഡി.ആർ.ഡി.ഒ ഓണാഘോഷം
ബംഗളൂരു: ഡി.ആർ.ഡി.ഒ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ കഗ്ഗദാസപുരയിലെ വിജയ്കിരൺ കൺവെൻഷൻ സെന്ററിൽ നടക്കും. നിയുക്ത ഡയറക്ടർ ജനറൽ (എ.ഇ.ആർ.ഒ) ഡോ. രാജലക്ഷ്മി മേനോൻ മുഖ്യാതിഥി ആകും. ഡി.ആർ.ഡി.ഒ മഞ്ചാടിക്കൂട്ടം നടത്തുന്ന കലാപരിപാടികൾ ആദ്യ ദിനത്തിലും പൂക്കള മത്സരം, ഓണസദ്യ, ഗായകൻ അഫ്സൽ, നടൻ നിർമൽ പാലാഴി തുടങ്ങിയവർ നയിക്കുന്ന മെഗാഷോ രണ്ടാം ദിവസവും അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചിത്രരചന, പ്രസംഗ മത്സരങ്ങൾ ഒക്ടോബർ രണ്ടിനും കായിക മത്സരങ്ങൾ ഒക്ടോബർ അഞ്ച്, ആറ് തീയതികളിലും ഡി.ആർ.ഡി.ഒ ടൗൺഷിപ് പരിസരങ്ങളിൽ നടക്കും. ഫോൺ: 94490 49853.
മലയാളി ഫാമിലി അസോ. ഓണാഘോഷം
ബംഗളൂരു: ദൊംലുർ മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കനക്പുരയിലെ റിസോർട്ടിൽ നടന്ന ആഘോഷം മുതിർന്ന അംഗം കേണൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്കു പുറമെ, കസേരകളി, വടംവലി, വിവിധ കായിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറി. മികച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്രഭാകരൻ നായർ, ടി.എ. സനിൽ കുമാർ, ആർ. ബിജു, ആർ. രാജേഷ് കുമാർ, ആർ. അനിൽ കുമാർ, ഇ. പ്രതാപൻ, അനൂപ് ജ്യോതിഷ്, ശ്യാമള, ഡോ. ചിത്ര, ശാന്ത, അർച്ചന, സരിത, രമ്യ, പി. അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.