ഉത്രാടത്തിന് ഓണക്കിറ്റ് വിതരണം; വിവിധ സോണുകളിലായി നിർധനർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജം വിവിധ സോണുകളിലായി നിർധനർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നന്മ അസോസിയേഷൻ, കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി എന്നിവയും ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു.
ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോണിൽ നടന്ന കിറ്റ് വിതരണം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാർ വിനു ജി. അധ്യക്ഷത വഹിച്ചു. ഡോ മായ, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , സോൺ ജോയന്റ് കൺവീനർ രാജീവൻ, ഓണാഘോഷ കമ്മറ്റി കൺവീനർ സജി പുലിക്കോട്ടിൽ, ജയപ്രകാശ്, പി.കെ. രഘു, യൂത്ത് വിങ് ചെയർമാൻ രജീഷ്, കൺവീനർ അദീബ്, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ, കൺവീനർ ലതിക ബി. നായർ ,ടി.ടി. രഘു, സോമരാജ് തുടങ്ങിയവർ സംബന്ധിച്ചു.
കെ.ആർ. പുരം സോണിൽ നടന്ന പരിപാടി കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി. എൻ ബാലകൃഷ്ണൻ, കെഎൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ ദിനേശൻ, ഷിബു കെ.എസ്, ഷൈബി, മസ്താൻ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
മല്ലേശ്വരം സോണിൽ നടന്ന കിറ്റ് വിതരണം കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ബാബു മുഖ്യതിഥിയായി.
കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ , കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ , സെക്രട്ടറി ജെയ്ജോ ജോസഫ് ,സോൺ കൺവീനർ അനിൽ കുമാർ, സി.എച്ച് പദ്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.
കന്റോൺ മെന്റ് സോണിൽ നടന്ന കിറ്റ് വിതരണത്തിന് വൈസ് ചെയർമാൻ മുരളീധരൻ, കൺവീനർ ഹരി കുമാർ, ജോഷി, നാരായണൻ എന്നിവർ നേതൃത്വം നൽകി.
വിവിധ സോണുകളിലായി 500 ൽ അധികം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തതായി ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.
നന്മ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകളുടെയും ചികിത്സാ സഹായത്തിന്റെയും വിതരണം നടത്തി. ഭാരവാഹികളായ എസ്. ബിജു, സി.വി. സന്തോഷ്, ശ്രീധരൻ നായർ, സുന്ദരരാജ്, ബിനു, വി.എസ്. ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.
കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗികളായ 20 പേർക്ക് ഓണക്കിറ്റുകൾ കൈമാറി. ഇ.വി. പോൾ, പി.കെ. രമേശ്, ബേബി, ദിനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.