ബി.ബി.എം.പി ഓഫിസുകളിൽ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ചു
text_fieldsബംഗളൂരു: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഓഫിസുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. കേന്ദ്രസർക്കാറിന്റെ ഉത്തരവ് അനുസരിച്ച് നേരത്തേതന്നെ ബി.ബി.എം.പി പരിധിയിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇപ്പോഴും ഇവ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനാൽ ബി.ബി.എം.പി ഓഫിസുകളിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.