വൺവേ നിയമം തെറ്റിച്ച 525 പേർക്കെതിരെ കേസ്
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ വൺവേ നിയമം തെറ്റിച്ച് വാഹനമോടിച്ച 525 ഡ്രൈവർമാർക്കെതിരെ കേസെടുത്തതായി ട്രാഫിക് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിനും 7.30നും ഇടയിൽ ഒന്നര മണിക്കൂർ മാത്രം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തെറ്റുവരുത്തിയവരിൽനിന്ന് ആകെ 2.7 ലക്ഷം രൂപ പിഴയീടാക്കി.
നഗരത്തിൽ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം വൺവേ തെറ്റിച്ചുള്ള യാത്രയാണെന്നും ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും നിയമലംഘനം നടത്തുന്നതെന്നും ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടി. 525 കേസുകളിൽ 434ഉം ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.