കബൺ പാർക്കിലെ നിയന്ത്രണങ്ങൾക്കെതിരെ ഓൺലൈൻ കാമ്പയിൻ
text_fieldsബംഗളൂരു: കബൺ പാർക്കിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ഓൺലൈൻ കാമ്പയിൻ സജീവമാകുന്നു. പുതിയ നിയന്ത്രണങ്ങളിലൂടെ സദാചാര പൊലീസിങ് നടത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്നും നിർദേശങ്ങൾ ഹോർട്ടികൾചർ വകുപ്പ് ഉടൻ പിൻവലിക്കണമെന്നും വിവിധ പൗര സംഘടനകൾ ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് jaatka.orgൽ സമർപ്പിച്ച ഓൺലൈൻ നിവേദനത്തിൽ ഇതുവരെ 1600ലേറെ പേരാണ് ഒപ്പിട്ടത്. ഇത്തരം നിയമങ്ങൾ അടിച്ചേൽപിക്കുന്നതിന് പകരം കൂടുതൽ മാലിന്യക്കൊട്ടകൾ കബൺ പാർക്കിൽ സ്ഥാപിക്കണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു. കബൺ പാർക്കിൽ ഭക്ഷണം കൊണ്ടുവരരുത്, കമിതാക്കൾ ചെടികൾക്കരികെ ഒന്നിച്ചിരിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് പുതുതായി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.