പ്രവാസി കോൺഗ്രസ് സ്നേഹസാന്ത്വനം
text_fieldsബംഗളൂരു: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രവാസി കോൺഗ്രസ് കെ.ആർ.പുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും, നിർധനരായ 200 ഓളം കുട്ടികൾക്ക് പഠനസഹായം വിതരണവും സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുത്തവർക്കും ഭക്ഷണവും നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജിജു ജോസ് അധ്യക്ഷത വഹിച്ചു. മുൻ എം.പി പ്രഫ. രാജീവ് ഗൗഡ ഉദ്ഘാടനം ചെയ്തു.
വളരെ ലളിതമായ ജീവിതശൈലിയുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജനങ്ങൾക്കൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന നേതാവായിരുന്നുവെന്നും പ്രഫ. രാജീവ് ഗൗഡ അനുസ്മരിച്ചു. ഡി.കെ. മോഹൻ ബാബു, പ്രവാസി കോൺഗ്രസ് അധ്യക്ഷൻ അഡ്വ. സത്യൻ പുത്തൂർ, എസ്.കെ. നായർ, വിനു തോമസ്, സി.പി. രാധാകൃഷ്ണൻ, ഫാദർ ഡോണി, ജെയ്സൺ ലൂക്കോസ് എന്നിവർ സംസാരിച്ചു. സുമേഷ് എബ്രഹാം, ആഷ്ലിൻ ജോൺ, സുഭാഷ് കുമാർ, പുഷ്പൻ, സജീവൻ, എ.ജെ. ജോർജ്, ഡോ. നകുൽ, സുമോജ് മാത്യു, അലക്സ് ജോസഫ്, ഡോ. കെ.കെ. ബെൻസൺ, എ. തോമസ്, സഞ്ജയ് അലക്സ്, ഷാജി ടോം, ബിജോയ് ജോൺ മാത്യു, ജോജോ ജോർജ്, ബെന്നി എന്നിവർ നേതൃത്വം നൽകി. സ്നേഹ സാന്ത്വനത്തിന്റെ ഭാഗമായി ശാന്തിനിലയം ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.