പ്രവാസി കോൺഗ്രസ് ‘സ്നേഹസാന്ത്വനം’ സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രവാസി കോൺഗ്രസ് കർണാടകയുടെ നേതൃത്വത്തിൽ ആയുഷ്മാൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹകരണത്തോടെ 'സ്നേഹസാന്ത്വനം' പരിപാടി സംഘടിപ്പിച്ചു.
അഡ്വ. ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കൽപറ്റ ഏലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിവിധ പഠനോപകരണങ്ങളടങ്ങിയ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സൺ ലുക്കോസ്, ആയുഷ്മാൻ ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ ഡോ. ആദർശ്, ബംഗളൂരു ഡിസ്ട്രിക്ട് ഡോക്ടേർസ് സെൽ പ്രസിഡന്റ് ഡോ. നകുൽ, മാനേജിങ് പാർട്ണർമാരായ സുധീഷ്, ദീപേഷ്, യു.ഡി.എഫ് കർണാടക പ്രധിനിധി സിദ്ദിഖ് തങ്ങൾ എന്നിവർ സംസാരിച്ചു. 600 ഓളം കുട്ടികൾക്കാണ് ഈ വർഷം പഠനസഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.