മംഗളൂരുവിൽ 19 ഗുണ്ടകളെ നാടുകടത്താൻ ഉത്തരവ്; പട്ടികയിൽ 367 പേർ
text_fieldsമംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുൻനിർത്തി 19 ഗുണ്ടകളെ നാടുകടത്താൻ ഉത്തരവിട്ടതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ.
സിറ്റി പൊലീസ് കമീഷണർ കാര്യാലയം തയാറാക്കിയ പുതിയ പട്ടികയിൽ 367 ഗുണ്ടകൾ കൂടിയുണ്ട്. നാടുകടത്തുന്നവർ: മൂഡബിദ്രിയിലെ അത്തൂർ നസീബ് (40), കാട്ടിപ്പള്ളയിലെ എച്ച്. ശ്രീനിവാസ്(24),ബജപെ ശാന്തിഗുഡ്ഢെയിലെ എ. സഫ്വാൻ (28), ബൊണ്ടേലിലെ കെ. ജയേഷ് എന്ന സച്ചു(28), നീർമാർഗ ഭത്രകോദിയിലെ വരുണ പൂജാരി (30), അശോക് നഗറിലെ വി. അസീസ്(40), കാവൂരിലെ സി. ഇശാം(30), സൂറത്ത്കൽ ഇൻഡ്യയിലെ കാർത്തിക് ഷെട്ടി (28),കൈക്കമ്പ ഗണേശ്പൂരിലെ ദീക്ഷിത് പൂജാരി (23), കൃഷ്ണപുരയിലെ ലക്ഷ്മിഷ ഉള്ളാൾ (27), ബൊണ്ടന്തിലയിലെ കിശോർ സനിൽ(36), ഉള്ളാൾ കോദിയിലെ ഹസൈനാർ അലി(38), കുദ്രോളി കർബല റോഡിലെ അബ്ദുൽ ജലീൽ (28), ബോളൂരിലെ റോഷൻ കിണി(18), കസബ ബങ്കരയിലെ അഹമ്മദ് സിനാൻ(21), ജെപ്പിനമൊഗറുവിലെ ദിതേഷ് കുമാർ (28), ബജൽ കുത്തട്ക്ക സ്വദേശികളായ ഗുരുപ്രസാദ് (38), ഭരത് പൂജാരി (31), ജെപ്പു കുഡ്പാടിയിലെ സന്ദീപ് ഷെട്ടി (37).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.