ജമാഅത്തെ ഇസ്ലാമി വനിത സംഗമവും റമദാൻ പഠനക്ലാസും സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ‘മൈ ഇസ്ലാം: മൈ പ്രൈഡ് ആൻഡ് ജോയ്’ എന്ന പ്രമേയത്തിൽ ഈ മാസം 16ന് ബംഗളൂരു പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടത്തുന്ന റമദാൻ സംഗമം-24ന്റെ പ്രചരണാർഥം ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു ശിവാജി നഗർ ഏരിയ വിമൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഏരിയ വനിത സംഗമവും റമദാൻ പഠനക്ലാസും സംഘടിപ്പിച്ചു.
കോൾസ് പാർക്ക് ഹിറാ സെന്ററിൽ നടന്ന പരിപാടിയിൽ ‘റമദാൻ: പുണ്യങ്ങളുടെ പൂക്കാലം’ എന്ന തലക്കെട്ടിൽ കോഴിക്കോട് ജില്ല സമിതി അംഗവും ബംഗളൂരു ഖുർആൻ സ്റ്റഡി സെന്റർ അധ്യാപികയുമായ ഷാഹിന ഉമർ മുഖ്യപ്രഭാഷണം നടത്തി.
പരിശുദ്ധ റമദാനിനെ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും അതുവഴി ജീവിതത്തിൽ മൂല്യങ്ങൾ വർധിപ്പിക്കാനും അവർ ഉൽബോധിപ്പിച്ചു. അഡ്വ. ബുഷ്റയുടെ ഐസ് ബ്രേക്കിങ്ങോടെ തുടങ്ങിയ പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷംലി സാബുവിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.
ശിവാജി നഗർ ഏരിയ കൺവീനർ വി.പി. സമീറ അധ്യക്ഷത വഹിച്ചു. ടി.പി. സുഹാന, നിഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.