സകാത് സെമിനാർ സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്ലാഹി സെന്റർ മാർച്ച് 17ന് ഷംസ് കൺവെൻഷൻ സെന്ററിൽ നടത്തുന്ന ഇഫ്താർ സംഗമത്തിന്റെ ഭാഗമായി സകാത് സെമിനാർ സംഘടിപ്പിച്ചു.
ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങളെല്ലാം ലളിതമാണെന്നും നിശ്ചിത പരിധിയിൽ കവിഞ്ഞ് ധനം കൈവശമുള്ളവർ മാത്രമാണ് സകാത് നൽകേണ്ടതെന്നും സകാത് ദാതാക്കൾക്കും സ്വീകർത്താക്കൾക്കും ബുദ്ധിമുട്ടില്ലാത്ത വളരെ എളുപ്പമായ നിയമങ്ങളാണ് ഇസ്ലാമിൽ ഉള്ളതെന്നും തിരിച്ചറിയണമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.
ഓരോരുത്തരുടെയും സമ്പത്തിൽ മറ്റുള്ളവർക്കുള്ള അവകാശം എത്രയാണെന്നും അവയുടെ വിതരണം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്നും സെമിനാറിൽ വിശദീകരിച്ചു. പ്രമുഖ പണ്ഡിതൻ മുഹമ്മദ് സ്വാദിഖ് മദീനി വിഷയം അവതരിപ്പിച്ചു. സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. ബാംഗ്ലൂർ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കെ.വി സെമിനാർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.