കർണാടക സർക്കാറിന്റേത് സമഗ്ര വികസനം -ഗവർണർ
text_fieldsബംഗളൂരു: പതിനഞ്ചാമത് കർണാടക നിയമസഭയുടെ അവസാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമായി. വിധാൻസൗധയിൽ ആരംഭിച്ച 11 ദിവസത്തെ സമ്മേളനത്തിന്റെ നിയമസഭ-നിയമ നിർമാണ കൗൺസിൽ അംഗങ്ങളുടെ സംയുക്ത സെഷനിൽ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് നയപ്രഖ്യാപനം നിർവഹിച്ചു. സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യംവെച്ചതെന്നും നരേന്ദ്ര മോദി സർക്കാറിന്റെ 25 വർഷത്തേക്കുള്ള പദ്ധതിയായ ‘അമൃത് കാൽ’ വിഭാവനം ചെയ്യുന്ന പാതയാണ് സർക്കാർ പിന്തുടരുന്നതെന്നും ഗവർണർ പറഞ്ഞു.
ഗോവധ നിരോധനം കന്നുകാലി സമ്പത്തിനെ സംരക്ഷിക്കാനാണ് നടപ്പാക്കിയതെന്നും ആരോഗ്യമില്ലാത്ത, അനാഥരായ കന്നുകാലികളെ സംരക്ഷിക്കാൻ സർക്കാർ 100 ഗോശാലകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. കർഷകരുടെയും തൊഴിലാളികളുടെയും ദരിദ്രരുടെയും ക്ഷേമത്തിനായി തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ് -അദ്ദേഹം പറഞ്ഞു.
ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി.ജെ.പി സർക്കാറിന്റെ അവസാന നിയമസഭ സമ്മേളനം കൂടിയാണിത്. ധനകാര്യ വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫെബ്രുവരി 17ന് ബജറ്റ് അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.