ഫലസ്തീൻ: ചരിത്ര വസ്തുതകളുമായി സോളിഡാരിറ്റി സിമ്പോസിയം
text_fieldsബംഗളൂരു: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. കാലാകാലങ്ങളായി അന്താരാഷ്ട്ര ചട്ടങ്ങളും ഐക്യരാഷ്ട്രസഭയുടെ ഉത്തരവുകളും ലംഘിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് ആട്ടിയോടിച്ച് രാഷ്ട്രം സ്ഥാപിച്ചതിനുശേഷവും ഫലസ്തീനിന്റെ കൂടുതൽ പ്രദേശങ്ങളിൽ അധിനിവേശം നടത്തുകയാണ് ഇസ്രായേൽ.
അധിനിവേശം അവർ അവസാനിപ്പിക്കുക മാത്രമാണ് പ്രശ്നത്തിന് പരിഹാരം. സാമൂഹിക പ്രവർത്തകനായ ശിവസുന്ദർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സഅദ് ബെൽഗാമി, മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ബി.ടി. വെങ്കടേഷ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ലബീദ് ഷാഫി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.