പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ
text_fieldsബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാജ്യത്ത് മറ്റിടങ്ങളിലേക്കും കാരുണ്യ പ്രവർത്തനങ്ങൾ വിശാലമാക്കുന്നത് അഭിനന്ദനാർഹമാണെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഓൾ ഇന്ത്യ കെ.എം.സി.സി എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസ് കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ് മേധാവി പ്രഫ. ഡോ. സുനിൽകുമാർ മുഖ്യാതിഥിയായി. ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.കെ.എം.സി.സി ബാംഗ്ലൂർ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയർ യൂനിറ്റ് ഡയറക്ടർ ഡോ. എം.എ. അമീറലി സ്വാഗതം പറഞ്ഞു. പുതിയ വർഷത്തെ കലണ്ടർ പ്രകാശനം പാണക്കാട് അബ്ബാസലി തങ്ങൾ നിസാർ പാദൂരിന് നൽകി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, അഷ്റഫ് കമ്മനള്ളി, റഷീദ് മൗലവി എന്നിവർ സംസാരിച്ചു.
പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വളന്റിയർമാരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.