കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ
text_fieldsമംഗളൂരു: ഗ്രാമ പഞ്ചായത്ത് വികസന ഓഫിസറെ (സെക്രട്ടറി)20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിനടുത്ത കൗക്രാഡി പഞ്ചായത്ത് പി.ഡി.ഒ ജി.എൻ. മഹേഷാണ് പരാതിയെത്തുടർന്ന് അറസ്റ്റിലായത്. ബെൽത്തങ്ങാടി താലൂക്കിൽ കൊക്കഡയിലെ തന്റെ സ്ഥലവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതിന് 2017ൽ അപേക്ഷ നൽകിയ ആൾ ഓഫിസിൽ അതിന്റെ പുരോഗതി തിരക്കിയപ്പോൾ ആ അപേക്ഷ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. 2021ൽ ആവശ്യമായ ഫീസ് അടച്ച് വീണ്ടും അപേക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അപേക്ഷയുടെ സ്ഥിതി അന്വേഷിച്ച് ചെന്നപ്പോൾ രേഖ ശരിയാക്കണമെങ്കിൽ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
അപേക്ഷകൻ ലോകായുക്ത എസ്.പി സി.എ സൈമണിന് പരാതി നൽകി. കൈക്കൂലി വാങ്ങുന്നതിനിടെ എസ്.പി ഒരുക്കിയ വലയിൽ പി.ഡി.ഒ കുടുങ്ങുകയും ചെയ്തു. ഡിവൈ.എസ്.പി കെ. കലാവതി, ഇൻസ്പെക്ടർമാരായ അമാനുല്ല, വിനായക ബില്ലവ എന്നിവർ ചേർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.