മൈസൂരു എം.ജി റോഡിൽ പാർക്കിങ് നിരോധിച്ചു
text_fieldsബംഗളൂരു: മൈസൂരു എം.ജി റോഡിൽ എല്ലാതരം വാഹനങ്ങൾക്കും പാർക്കിങ് നിരോധനം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. നേരത്തെ തെരുവോര കച്ചവടവും മറ്റും തടഞ്ഞതിന്റെ തുടർച്ചയായാണ് പാർക്കിങ് നിരോധനം കൂടി ഏർപ്പെടുത്തുന്നത്. മാനസ റോഡ് ജങ്ഷൻ മുതൽ എം.ജി റോഡ് അണ്ടർ ബ്രിഡ്ജ് വരെയാണ് പാർക്കിങ് നിയന്ത്രണം.
പാതയുടെ ഇരുവശവും വാഹനങ്ങൾ നിർത്തിയിടരുതെന്നും നിർദേശം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ രമേശ് ബാണോത്ത് പറഞ്ഞു.
മൈസൂരു നഗരത്തിലെ തിരക്കേറിയ പാതയാണ് സിദ്ധാർഥ് നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എം.ജി റോഡ്. മൈസൂരു മൃഗശാല, കാരാഞ്ചി തടാകം, ലളിത മഹൽ പാലസ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള റോഡുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. കൂടാതെ, വിവിധ സർക്കാർ ഓഫിസുകളും ആശുപത്രികളും നഗരത്തിലെ പ്രധാന ഹോട്ടലുകളും റെസിഡൻഷ്യൽ ഏരിയയുമടക്കം എം.ജി റോഡിനെ ബന്ധിച്ച് സ്ഥിതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.