ബംഗളൂരുവിലേക്ക് പറന്ന് കുന്ദമംഗലത്തുകാർ
text_fieldsബംഗളൂരു: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ.കെ.സി. നൗഷാദിനൊപ്പം വാർഡിലെ വിദ്യാർഥികളടക്കമുള്ളവരുടെ ബംഗളൂരു യാത്ര. അതും വിമാനത്തിൽ. ഞായറാഴ്ച രാത്രി ആറു മണിക്ക് കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് എം.കെ. രാഘവൻ എം.പി ഫ്ലാഗ്ഓഫ് ചെയ്ത യാത്ര ബസ് മാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
അവിടെനിന്ന് വിമാനത്തിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ 160 അംഗങ്ങളും ബംഗളൂരുവിലെത്തി. തുടർന്ന് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സന്ദര്‍ശിച്ചു. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍ക്ക് എ.ഐ.കെ.എം.സി.സി സെക്രട്ടറി എം.കെ. നൗഷാദിന് ഉപഹാരം നല്കി. തുടർന്ന് കർണാടക ഭരണസിരാകേന്ദ്രമായ വിധാൻസൗധയും മറ്റു നഗര കാഴ്ചകളും സംഘം കണ്ടു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ യാത്രക്കാരുമായി സംസാരിച്ചു. വൈകീട്ട് യശ്വന്ത്പുരയിൽ നിന്ന് നാട്ടിലേക്ക് ട്രെയിനിൽ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.