മൂർഖന്റെ വയറ്റിലെ പ്ലാസ്റ്റിക് പാത്രം ശസ്ത്രക്രിയ വഴി പുറത്തെടുത്തു
text_fieldsമംഗളൂരു: മൂർഖൻ പാമ്പ് വിഴുങ്ങി കുടലിൽ വ്രണമുണ്ടാക്കിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയ വഴി പുറത്തെടുത്തു. കവലപടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂരു ബണ്ട്വാൾ വഗ്ഗയിലെ വീട്ടുവളപ്പിൽ അനങ്ങാനാവാതെ കിടന്ന പാമ്പിനെയാണ് ശസ്ത്രക്രിയക്കു വിധേയമായത്.
വഗ്ഗയിലെ പാമ്പുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ വെറ്ററിനറി സർജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേ പരിശോധനയിൽ കണ്ടെത്തിയ പാത്രം പാമ്പിന് അനസ്തേഷ്യ നൽകിയശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അഞ്ചു മീറ്റർ നീളമുള്ള പെൺമൂർഖന് 10 വർഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു. വനം അധികൃതരുടെ അറിവോടെ കാട്ടിൽ വിട്ടതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.