പു.ക.സ കവിത ക്യാമ്പ്: വേദികളിലൊന്നിൽ മാറ്റം
text_fieldsബംഗളൂരു: ജനുവരി 28, 29 തീയതികളിൽ പുരോഗമന കലാസാഹിത്യസംഘം ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന ‘കാവ്യശാല’ ദ്വിദിന കവിത ക്യാമ്പിന്റെ വേദികളിലൊന്നിൽ മാറ്റം വരുത്തിയതായി സംഘാടകർ അറിയിച്ചു. മിഷൻ റോഡിലുള്ള എൽ.ഐ.സി എംപ്ലോയീസ് യൂനിയന്റെ സൗഹാർദ ഹാളിലും സ്റ്റുഡന്റ്സ് ക്രിസ്ത്യൻ മൂവ്മെന്റ് (എസ്.സി.എം) ഹാളിലുമായാണ് ക്യാമ്പ് അരങ്ങേറുക. നേരത്തേ വി.ടി. പാരഡൈസ് ഹാൾ ഒരു വേദിയായി നിശ്ചയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണത്താൽ വേദി മാറ്റുകയായിരുന്നു.
കവി പി.എൻ. ഗോപീകൃഷ്ണൻ, നിരൂപകൻ കെ.വി. സജയ്, കവിയും ഗാനരചയിതാവുമായ അൻവർ അലി എന്നിവർ നയിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി കാവ്യരചനയുടെ വിഭിന്ന ആവിഷ്കാരതലങ്ങൾ പ്രതിപാദ്യമാവും.
ക്യാമ്പ് അംഗങ്ങളുടെ കവിതകളും അവയുടെ വിശകലനങ്ങളും നടക്കും. ബംഗളൂരുവിലും ഇതര പ്രവാസനഗരങ്ങളിലും കേരളത്തിലുമുള്ള കവികളും സാംസ്കാരിക പ്രവർത്തകരും ക്യാമ്പിൽ ഒത്തുചേരും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 20നുമുമ്പ് രജിസ്റ്റർ ചെയ്യണം. അംഗങ്ങൾക്ക് ക്യാമ്പ് സ്ഥലത്തുതന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കും. രജിസ്റ്റർ ചെയ്യാൻ ക്യാമ്പിൽ അവതരിപ്പിക്കാനുള്ള ഒന്നോ രണ്ടോ സ്വന്തം രചനകളുമായി 9845853362, 9448574062 എന്നീ നമ്പറുകളിലോ pukasablr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.